മാനന്തവാടി: ചുരമില്ലാ പാതക്കായി ജനപ്രതിനിധി സമിതിയുടെ നേത്രത്വവത്തിൽ പ്രിയങ്ക ഗാന്ധി വാധ്ര എംപിയെ നേരിൽ കണ്ട് നിവേദനം നൽകി. വെള്ളിയാഴ്ച തലപ്പുഴയിൽ വച്ചാണ് സംഘം പ്രിയങ്കയെ കണ്ടത്. ജനപ്രതിനിധി സമിതി കൺവീനർ കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് റോയ് നമ്പുടാകം, സമിതി ചെയർപഴ്സൻ തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡൻ്റ് എൽസി ജോയ് എന്നിവരുടെ നേതൃത്വത്തിൽ വയനാട് എംപി പ്രിയങ്ക ഗാന്ധി വാധ്രയെ നേരിൽ കണ്ട അമ്പായത്തോട് - തലപ്പുഴ 44-ാം മൈൽ റോഡിൻ്റെ ആവശ്യകത ശ്രദ്ധയിൽ പെടുത്തി. ഇരു പഞ്ചായത്തുകളും പ്രത്യേകം നിവേദനങ്ങളും നൽകി. വിശദമായ ചർച്ച യ്ക്ക് അവസരം ലഭിച്ചില്ല. അടുത്ത മാസം 20 ന് ശേഷം എംപിയുമായി നേരിട്ട് ചർച്ചയ്ക്ക് അവസരം ഉണ്ടായിരിക്കുമെന്ന് എം പി യുടെ ഓഫിസിൽ നിന്ന് അറിയിപ്പ്..ലഭിച്ചിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡൻ്റ് റോയ് നമ്പുടാ കത്തിനൊപ്പം പഞ്ചായത്തംഗങ്ങളായ ഷാജി പൊട്ടയിൽ, ബാബു കാരുവേലിൽ, ജോണി ആമക്കാട്ട്, പി.സി.തോമസ്, യുവമോർച്ച ജില്ലാ പ്രസിഡൻ്റ് അരുൺ ഭരത്, മാധ്യമ പ്രവർത്തകരായ എം.ജെ.റോബിൻ, സജീവ് നായർ എന്നിവരും ഉണ്ടായിരുന്നു.
Representatives and leaders met Priyanka Gandhi for the no-holds-barred path.